G Venugopal
yesterday at 08:47. Facebook
ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ 'ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 2016' ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള കലാസന്ധ്യയില്‍ 21ന് സംഗീതവിരുന്നൊരുക്കുന്നത് യുവ സംഗീതസംവിധായകന്‍ ബിജിബാലിന്റെ നേതൃത്വത്തില്‍. സമ്മാനദാനച്ചടങ്ങിനുശേഷം വൈകിട്ട് 6.30ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ നടക്കുന്ന കലാസന്ധ്യയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഈ സംഗീതപരിപാടിയാകും.
പ്രമുഖ ഗായകന്‍ ജി വേണുഗോപാലിനുള്ള...
View details ⇨

സംഗീത വിരുന്ന് ബിജിബാലിന്റെ നേതൃത്വത്തില്‍: ജി വേണുഗോപാലിന് ആദരവ്

deshabhimani.com
G Venugopal
yesterday at 03:58. Facebook
പ്രഥമ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ പുരസ്‌കാരം ശ്രീ മോഹൻലാലിന്.
ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍, സസ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റി, വട്ടിയൂര്‍ക്കാവ് സരസ്വതിവിദ്യാലയ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരമാണിത്. ജനുവരി 22നു വൈകീട്ട് ആറിന് പാളയം സൈനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തോമസ് ഐസക് പുരസ്കാരദാനം നിർവഹിക്കും.
പ്രതിപക്ഷ...
View details ⇨
G Venugopal
01/17/2017 at 07:24. Facebook
G Venugopal
01/16/2017 at 05:33. Facebook
അമ്പത്തേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയുന്നു. എല്ലാ പ്രതിഭകൾക്കും ആശംസകൾ!

Video Courtesy: Asianet News | 16th Jan, 2017
G Venugopal
01/15/2017 at 10:17. Facebook
സുഗതകുമാരി ടീച്ചറിന് 2015 ഡിസംബറിൽ തിരുവനന്തപുരത്തൊരു സ്വീകരണമൊരുക്കിയപ്പോൾ, ഒരു കവിത പാടണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. അങ്ങനെ, പണ്ട് "കാവ്യരാഗം " എന്ന എന്റെ ആദ്യ കവിതാപാരായണ സംരംഭത്തിലെ ടീച്ചറിന്റെ 'പവിഴമല്ലി' എന്ന എനിക്ക് വളരെ ഇഷ്ടമുള്ള കവിത, പഴയ സംഗീത ചട്ടക്കൂടിൽ നിന്നും വ്യത്യസ്തമായി രണ്ടാമത് സംഗീതം കൊടുത്ത് അവതരിപ്പിച്ചു. ഞാൻ എന്റെ അമ്മയെപ്പോലെ കരുതുന്ന, എന്റെ അമ്മയുടെ അതേ പ്രായമുള്ള...
View details ⇨
G Venugopal
01/13/2017 at 15:13. Facebook
കോഴിക്കോട് അദ്ബുൽ ഖാദർ അവാർഡ് എം ടി യിൽ നിന്നും സ്വീകരിക്കുന്ന ചടങ്ങിൽ നിന്നുമുള്ള ചിത്രം....

#gvenugopal M.T. Vasudevan Nair Kozhikode Abdul Kader
'രാരീ രാരീരം.... ', Remix for Kappa TV
ദാസേട്ടന് ആയുരാരോഗ്യ സംഗീത സൗഖ്യം നേരുന്നു...
തൃത്താല ചാലിശ്ശേരിയിൽ അനാഥരായ വൃദ്ധർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സംരക്ഷണ കേന്ദ്രം... പ്രതീക്ഷ! ദൈന്യതയുടെയും വാർദ്ധക്യത്തിന്റെയും ആത്മരോദനം എങ്ങും! പിറവിയുടെ തുരുത്തിലേക്ക് തന്നെ തിരിച്ചു പോകാൻ തോണി കാത്ത് കിടക്കുന്ന ചില ദു:ഖാത്മാക്കൾ! കട്ടിലിന് പകുതി പോലും ഇല്ലാത്ത ദേവകിയമ്മ എന്റെ കൈ മുറുക്കിപ്പിടിച്ച് അടഞ്ഞ ശബ്ദത്തിൽ എന്തോ പാടി. അന്ധയായ കുമാരിയമ്മ സന്തോഷത്തിലാണ്. പ്രവചന സ്വഭാവത്തോടെ അവർ...
View details ⇨
മേഴത്തൂർ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ മനയിൽ കുടുംബാംഗങ്ങൾക്കൊപ്പം ഒരല്പ സമയം. രണ്ടു വിലപ്പെട്ട പുസ്തകങ്ങൾ അദ്ദേഹത്തിന്റെ അന്തർജനത്തിന്റെ കൈയ്യിൽ നിന്നും സ്വീകരിക്കുവാനുള്ള ഭാഗ്യവുമുണ്ടായി.
ശതം ജീവ ശരദോ വർദ്ധമാന: എന്ന വൈദ്യമഠം ഇറക്കിയ souvenir ഉം , ചെറിയ നാരായണൻ നമ്പൂതിരിയുടെ ആത്മകഥയായ 'ആൽബത്തിലെ ഓർമ്മകൾ' എന്ന പുസ്തകവും.
നാളെ മുതൽ വീണ്ടും പാട്ടിന്റെയും പ്രവൃത്തികളുടെയും ലോകത്തിലേക്ക്...
"നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും...."
ആൽബം: ദേവഗായകൻ
ഗായകൻ : ജി വേണുഗോപാൽ
Originally sung by P.Jayachandran

Youtube: [ Youtu.be Link ]
#gvenugopal #pjayachandran #hrudayavenu #nunakkuzhi_kavilil #devagayakan
Video: Hrudayavenu Creations
Few photos from Pravasa Bharathi 810 AM Radio Station Inauguration.
PC: Kiran Iv
ഇന്ന്, മേഴത്തൂർ വൈദ്യമഠത്തിന്റെ മരുന്ന് തോട്ടം ചുറ്റി നടന്ന് കണ്ടു. ഒരു വിധം രോഗങ്ങൾക്കെല്ലാമുള്ള മരുന്ന് ചെടികളും മരങ്ങളും കൃത്യമായി നട്ടുവളർത്തി പരിപാലിച്ചു പോരുന്നു. അത്ഭുതവും ആദരവും ആരിലുമുളവാക്കുന്ന കാഴ്ച. ലക്ഷ്മിതരു, മാംസരോഹിണി, ബ്രഹ്മി, ശതാവരി, സോമലത, മധുമേഹാരി, കൂവളകം, കൊടുവേലിപ്പൂ , കുടജാദ്രി, ദണ്ട പാല, വയമ്പ്, കഞ്ഞുണ്ണി or ഭൃംഗ, ഉഴിഞ്ഞ, ആടലോടകം, മൃതസഞ്ജീവനി or അയ്യപ്പന, പഞ്ചമുഖി...
View details ⇨
A very happy new year to all my friends!
സ്നേഹപൂർവ്വം പുതുവത്സരാശംസകൾ..!

#gvenugopal #newyear #hrudayavenu happy new year
ഇന്ന് മൈക്കിളിന്റെ കലാസപര്യക്ക് അൻപതാണ്ട് തികയുന്നു. 1979-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ മത്സരങ്ങളിൽ ലളിത സംഗീതത്തിന് എനിക്കും, മൃദംഗത്തിൽ മൈക്കിളിനും അവാർഡ് ലഭിക്കുന്നിടത്ത്‌ നിന്ന് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നു. എത്രയെത്ര വേദികൾ ഒരുമിച്ച്... എത്രയെത്ര യാത്രകൾ! പാട്ടുകാരും, ഉപകരണ സംഗീതജ്ഞരും സാഹോദര്യത്തോടെയും, സൗഹൃദത്തോടെയും, ബഹുമാനത്തോടെയും പരസ്പരം കണ്ടിരുന്ന ഒരു കാലം!

എന്റെ പിന്നണിഗാന...
View details ⇨
"മതിലുകളിടിയട്ടെ.. മന്ത്രപ്പുരകൾ തകരട്ടെ....
മനസ്സിന് ചുറ്റും ചങ്ങല കെട്ടിയ മനുഷ്യനുണരട്ടെ...."
പുതുവർഷത്തെ വരവേൽക്കാം ഈ ഗാനസാഹിത്യത്തിന്റെ അർത്ഥതലങ്ങളിലൂടെ....!

സംഗീതം: ശരത്
രചന: ഭരണിക്കാവ് ശിവകുമാർ
ഗായകൻ: ജി വേണുഗോപാൽ
ചിത്രം: ഗുരുദേവൻ

#gvenugopal #gurudevan Sree Narayana Gurudevan #Bharanikkavu_shivakumar Sarath (composer)
ഏവർക്കും ഹൃദയപൂര്‍വം ക്രിസ്തുമസ് ആശംസകള്‍!

#gvenugopal #christmas PC: Sugeesh Kunjiraman
Merry Christmas to all dear friends!

Song: "നീതി സൂര്യനേ കനിവിൻറെ നാളമേ
നിറവാർന്ന ദീപ്തിയാം നാഥാ..."
Singer: G. Venugopal
Lyrics & Music : Fr. John Samuel [ John Samuel Achen ]
Taking the role of Brand Ambassador of Indian Medical Association(IMA), Kerala State Branch..VG