Manju Warrier
01/15/2017 at 15:14. Facebook
മുരളീനാരായണന്‍ മാഷിനോട് എന്നും ഏറെ ആദരവാണ്. എന്റെ നൃത്തത്തിന് മാഷിന്റെ പുല്ലാങ്കുഴല്‍നാദമാണ് എല്ലായ്‌പ്പോഴും അകമ്പടിയാകുക. പേരില്‍തന്നെ മുരളികപാടുന്ന മാഷിനെത്തേടി വലിയ ഒരു അംഗീകാരമെത്തിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ സമയം പുല്ലാങ്കുഴല്‍ വായിച്ചതിലൂടെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 27 മണിക്കൂർ 20 മിനിട്ട് 50 സെക്കന്റാണ് മുരളി മാഷ് തുടർച്ചയായി മുരളിയൂതിയത്. പൂർത്തിയാക്കിയത്...
View details ⇨
Manju Warrier
01/14/2017 at 08:05. Facebook
റോഷന്‍ ആന്‍ഡ്രൂസ് മലയാളസിനിമയില്‍ പല ടേണിങ് പോയന്റുകളുമുണ്ടാക്കിയ സംവിധായകനാണ്. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമ സംസാരിച്ചത് ആരോഗ്യമുള്ള ജനതയെക്കുറിച്ചാണ്. 'ടേണിങ് പോയന്റ്' എന്ന പേരില്‍ യോഗയ്ക്കും ആയോധനകലകളുടെ പരിശീലനത്തിനും വേണ്ടി റോഷന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന സംരംഭം മുന്നോട്ടുവയ്ക്കുന്ന ആശയവും അതുതന്നെ. ഇത് റോഷന്‍ സൃഷ്ടിക്കുന്ന മറ്റൊരു ടേണിങ് പോയന്റാകട്ടെ..ആശംസകള്‍.

[ Facebook.com Link ]
At #KalyanJewellers #Kottayam showroom :) Costume Courtesy: #PoornimaIndrajith
During #KalyanJewellers launch with #NagSir
#KalyanJeweller's big day in #Kerala. We are off to #Kannur, #Thalasseri and #Kottayam for showroom openings. #WithNagSir #Kalyanfamily
പ്രിയസുഹൃത്ത് ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൂത്തോൻ. ചിത്രത്തിന് എല്ലാ ആശംസകളും പ്രാർഥനകളും..സംവിധായകനിരയിൽ തന്റേതായ ഇടം സൃഷ്ടിച്ച ഗീതുവിന്റെ പുതിയ ചിത്രവും മലയാളത്തിന് അഭിമാനമായിത്തീരട്ടെ..

#GeetuMohandas #Director #Movie
ഓംപുരിക്ക് ആദരാഞ്ജലി. കരുത്തുറ്റത് എന്ന വാക്കു കൊണ്ടു വിശേഷിപ്പിക്കാവുന്ന പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. നേരിട്ട് കാണണമെന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. ഭാഗ്യമുണ്ടായില്ല. 'മിർസിയ 'യിലാണ് അവസാനമായി കണ്ടത്. കരിങ്കല്ലിൽ കൊത്തിയെടുത്തതുപോലുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുമ്പോഴും വ്യക്തി ജീവിതത്തിൽ അദ്ദേഹം അങ്ങേയറ്റം ആർദ്രത സൂക്ഷിച്ചിരുന്നുവെന്ന് അടുപ്പമുള്ളവരും ഒപ്പം പ്രവർത്തിക്കാൻ അവസരം...
View details ⇨
ബാഗ്ലൂർ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ തുടർക്കാഴ്ചകൾ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങൾ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും...
View details ⇨
ഗൃഹലക്ഷ്മി വാരികയ്‌ക്കായി നൽകിയ ഫോട്ടോഷൂട്ടിൽ നിന്ന് കുറച്ചു നിമിഷങ്ങൾ ...
നവവത്സരാശംസകൾ!
I want to introduce a very special friend .. Shweta Vijay who is running a very successful channel where she introduces her world of cuisine, travel, makeup tutorials and fashion. If this interests you then you should subscribe to her channel and I assure you entertainment!!! She has a very quirky sense of humour and never at a loss for words.

WELCOME TO MY YOUTUBE WORLD!

HI GUYS , THIS IS THE NEW MINI TEASER TO THE LAST ONE I CREATED, INCASE YOU MISSED IT. THE EXTENDED TEASER IS HERE :- https://youtu.be/Ujgem1JGX8k. HOPE THIS...

YOUTUBE.COM
ഫേസ്ബുക്കിലെ ഒരു ആഹ്ലാദദിനത്തിന്റെ മധുരം പങ്കുവയ്ക്കുകയാണ്. ഈ പേജിന്റെ ലൈക്കുകൾ 30ലക്ഷം കടന്ന ദിവസമാണിന്ന്. മൂന്നുദശലക്ഷം എന്ന സംഖ്യയിലേക്ക് നോക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. നിങ്ങൾ സ്പർശിച്ചത് എന്റെ ഹൃദയത്തിലാണ്. ഓരോ സ്നേഹവിരൽത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാൻ കാണുന്നു. ഈ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെയും തൊടുന്നു. ലോകത്തിന്റെ...
View details ⇨
എന്റെ ഗ്രാമം ഓരോദിവസവും ഓർമിക്കാൻ എന്തെങ്കിലുമൊക്കെ തരുന്നു. ഇന്നലെ വീടിന്റെ പടികടന്നെത്തിയത് പുള്ള് എൽ.പി.സ്കൂളിലെ കുട്ടികളാണ്. അധ്യാപകർക്കൊപ്പം ക്രിസ്മസ് ആശംസനേരാൻ വന്നതായിരുന്നു അവർ. ഞങ്ങളുടെ വീട്ടുമുറ്റത്ത് ആ കുഞ്ഞുങ്ങൾ ചിരികൊണ്ട് നക്ഷത്രങ്ങൾ തൂക്കി. അങ്ങനെ ഇത്തവണത്തെ ക്രിസ്മസിന് ഒന്നല്ല,ഒരുപാട് സാന്റമാർ ...മഞ്ഞിന്റെ നിർമലതയുള്ള അവരുടെ മുഖങ്ങളിലുണ്ടായിരുന്ന സന്തോഷം തന്നെ ഏറ്റവും വലിയ...
View details ⇨
രണ്ടുമണിക്കൂറിനുശേഷം നമ്മുടെ രാവിന്റെ നിറം മഞ്ഞയാകട്ടെ...ഉറക്കമില്ലാതെ ആഘോഷിക്കാനൊരു ഉന്മാദനക്ഷത്രമുദിക്കട്ടെ...മധുചഷകംപോലെ തുളുമ്പാനൊരുങ്ങിനില്‍ക്കുന്ന കോടിക്കണക്കായ മലയാളിമനസ്സുകള്‍ ആ സ്വപ്‌നകിരീടത്തെ മുത്തട്ടെ..കേരള ബ്ലാസ്റ്റേഴ്‌സ് അതു നേടട്ടെ.....പ്രാര്‍ഥനകള്‍... #KeralaBlasters
പുള്ള് എന്നാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ പേര്. അവിടത്തെ അമ്പലത്തിലെ
ഉത്സവമായിരുന്നു കഴിഞ്ഞദിവസങ്ങളില്‍. ഉള്‍നാടന്‍ഗ്രാമങ്ങളിലെ
ഉത്സവങ്ങള്‍ക്ക് എന്നും സന്ധ്യാവിളക്കുകളുടെ ഇളംമഞ്ഞനിറവും
മുടിക്കെട്ടുകളില്‍ ചൂടിയ പൂക്കളുടെ മണവുമാണ്. ബാക്കിയാകുന്ന നന്മകളുടെ ഒത്തുചേരലാണത്. ഒരു ബലൂണും കുപ്പിവളയും കാട്ടി ആരെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള മാന്ത്രികതയുമുണ്ടതിന്.
ലാളിത്യമാണ് അവിടത്തെ...
View details ⇨
ചൂണ്ടുവിരലിൻ കറക്കത്തിൽ ഉലകത്തെ തനിക്കും ചുറ്റും ഭ്രമണം ചെയ്യിക്കുന്ന തലൈവർക്ക് പിറന്ത നാൾ വാഴ്ത്തുകൾ..... ഒറ്റത്തവണ യേ രജനി സാറിനെ നേരിട്ടു കണ്ടിട്ടുള്ളൂ. രണ്ടു വർഷം മുമ്പ് ലിംഗയുടെ ഷൂട്ടിങ് സമയത്ത് രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു അത്. സിനിമയിലേക്കുള്ള തിരിച്ചു വരവറിഞ്ഞപ്പോൾ 'വെൽകം ബാക്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. അന്ന് ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു. പക്ഷേ ആ ഫോട്ടോയെടുത്തയാളെ...
View details ⇨
അനീഷ് അൻവർ സംവിധാനം ചെയ്ത 'ബഷീറിന്റെ പ്രേമലേഖനം' എന്ന ചിത്രത്തിന്റെ റ്റീസർ പുറത്തിറങ്ങിക്കഴിഞ്ഞു. ഫർഹാൻഫാസിൽ നായകനാകുന്ന ഇതിന്റെ നിർമാതാക്കൾ പി.എം.ഹാരിസും,വി.എസ്.മുഹമ്മദ് അൽത്താഫുമാണ്. 'റാണിപത്മിനി'യുടെ നിർമാതാക്കളായിരുന്നു ഇരുവരും. സിനിമയെ കച്ചവടമായി കാണാത്ത രണ്ടുപേർ. 'ബഷീറിന്റെ പ്രേമലേഖന'ത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഇതിലെ നായിക അൽത്താഫിക്കയുടെ മകൾ സനയാണ്. ഛായാഗ്രാഹകൻ ഹാരിസ്ക്കയുടെ മകൻ...
View details ⇨
From the 21st edition of IFFK at Thiruvananthapuam
രാജേഷ് പിള്ള ഫിലിംസിനു വേണ്ടി മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചാണിന്ന് ...