FBVideoDownloader.info is a facebook video downloader online, this tool helps you download facebook videos by grabs direct links to download and save for free
Oommen Chandy
yesterday at 17:01. Facebook
സുരക്ഷ അനുമതി നിഷേധിച്ച കമ്പനിയാണ് ഡി ലാ റ്യു എന്ന എന്റെ ആരോപണം കേന്ദ്ര ധനമന്ത്രാലയം സ്ഥീതീകരിച്ചിരിക്കുകയാണ്.

കളങ്കിത കമ്പനിയായ ഡി ലാ റ്യുവിനെ കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയാക്കിയെന്ന് ചൂണ്ടി കാട്ടി ഞാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, പിന്നീട് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇതേ ആരോപണം തെളിവ് സഹിതം...
View details ⇨
Oommen Chandy
yesterday at 14:36. Facebook
സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള ബി ജെ പി സർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല..

കേന്ദ്ര നയങ്ങൾക്കെതിരെ നടത്തിയ രാജ് ഭവൻ മാർച്ചിൽ നിന്നും.
Oommen Chandy
01/17/2017 at 13:06. Facebook
എ ഐ സി സി ആസ്ഥാനത്തു നടത്തിയ വാർത്ത സമ്മേളനത്തിന്റെ പൂർണ രൂപം

[ Applminds.in Link ]

AICC Press Briefing at Congress HQ ,January 17, 2017

AICC Press Briefing at Congress HQ ,January 17, 2017

YOUTUBE.COM
Oommen Chandy
01/17/2017 at 09:16. Facebook
In continuation with the Press Conferences in Kochi and Trivandrum I did a Press Conference in AICC today. In the press conference I have presented all documents to prove that the Modi Government has compromised national interest by collaborating with a tainted UK based Note Printing Company De La Rue. In connection with this I am raising 5 questions to Modi and Government?

1. Why was the...
View details ⇨
Oommen Chandy
01/17/2017 at 07:47. Facebook
Oommen Chandy
01/16/2017 at 11:10. Facebook
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ഡൽഹിയിൽ സന്ദർശിച്ചപ്പോൾ.
ബി ജെ പി സർക്കാരിന്റെ ജനദ്രോഹകരമായ നടപടികളിൽ പ്രതിഷേധിച്ചു ഇന്ന് കോഴിക്കോട് നടന്ന ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങിൽ നിന്നും.
കർണാടക സഹകരണവകുപ്പ് മന്ത്രി ശ്രീ.മഹാദേവ പ്രസാദിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, ആദരാഞ്ജലികൾ.
പ്രമുഖ സാമൂഹിക പരിഷ്കർത്താവും, സ്വാന്ത്ര്യ സമര സേനാനിയും, നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക നേതാവുമായ ശ്രീ മന്നത്തു പദ്മനാഭന്റെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം.
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര ഭാരതത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. നൂറ്റി മുപ്പത്തി രണ്ടാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, പാർട്ടിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച എല്ലാ പ്രവർത്തകരെയും, രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച സ്വാതന്ത്ര്യ സേനാനികളെയും ഓർക്കുന്നു, അവർക്കു അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ജയ് ഹിന്ദ്, ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
കേരളത്തിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളും, കോൺഗ്രസിന്റെ ശക്തനായ നേതാവുമായ ശ്രീ കെ. കരുണാകരന്റെ ഓർമ്മക്ക് മുന്പിൽ എന്റെ പ്രണാമം..
ഡിസംബർ 21 ന് കാലാവധി തീരുന്ന 170 ഓളം പി എസ് സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്നു ആവശ്യപ്പെട്ടു ഞാൻ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് കത്ത് മുഖേനെ അഭ്യർത്ഥിച്ചിട്ടുണ്ട്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പലരുടേയും പ്രായപരിധി കഴിയുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനും പുതിയ റാങ്ക് ലിസ്റ്റുകൾ വരുന്നതുവരെ പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും അടിയന്തിര നടപടി...
View details ⇨
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

നവംബറിലെ ശന്പളം വരെ വളരെ വൈകി ഭാഗീകമായിട്ടാണ് നൽകിയത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലെ പെൻഷൻ 25% മാത്രമേ നൽകിയുള്ളു. ബാക്കി എപ്പോൾ കൊടുക്കുമെന്ന് പറയുവാൻ പോലും ഗവൺമെന്റിന് ഇപ്പോൾ...
View details ⇨
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കുവേണ്ടി ഔട്ട് ആകാതെ 303 റൺസ് എടുത്തു, ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ കളിക്കാരനെന്ന നേട്ടം കൈവരിച്ച കരുൺ നായർക്ക് അഭിനന്ദനങ്ങൾ. കർണാടകക്കുവേണ്ടി കളിക്കുന്ന ഈ താരം ഒരു മലയാളി കൂടിയാണ്. കരുണിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
മൂന്ന് പതിറ്റാണ്ടുകളിലധികമായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീ ജഗന്നാഥ വർമ്മ ഇനി ഓർമമകളിൽ, ആദരാഞ്ജലികൾ.
പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ബെൽജിയത്തെ തോൽപ്പിച്ച് ഹോക്കി ജൂനിയർ വേൾഡ് കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ.
ഐ എസ് എൽ സീസൺ മൂന്നിന്റെ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ... ബ്ലാസ്റ്റേഴ്സിനുവേണ്ടി കൂടുതൽ ഗോളുകൾ സമ്മാനിച്ച സി.കെ വിനീതിന്റെ പ്രകടനം വളരെ പ്രശംസനീയം..