Pinarayi Vijayan
03/26/2017 at 05:58. Facebook
ടൂറിസം മേഖലയിലെ പരിശീലന കേന്ദ്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമായ കിറ്റ്സില്‍ അന്താരാഷ്ട്ര പരിശീലന കേന്ദ്രത്തിനന്റെയും, ആംഫീ തിയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. അതോടൊപ്പം പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും, ബാസ്ക്കറ്റ്ബോള്‍/ഷട്ടില്‍കോര്‍ട്ട് എന്നിവയുടെ നിര്‍മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു. കേരളത്തിനു വിദേശനാണ്യം നേടിത്തരുന്നതില്‍ മുന്‍പന്തിയിലുള്ള...
View details ⇨
Pinarayi Vijayan
03/25/2017 at 14:43. Facebook
സ്റ്റുഡന്‍റ് പോലീസ് ഏഴാമത് സംസ്ഥാനതല സമ്മര്‍ ക്യാമ്പിന്‍െറ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് പരേഡിൻറെ അഭിവാദ്യം സ്വീകരിച്ചു.

സ്റ്റുഡന്‍റ് പോലീസ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ നേടിയ അറിവുകള്‍ അവരവരുടെ ഉന്നതിക്കൊപ്പം സമൂഹത്തിനായും ഉപയോഗിക്കപെടണം. അപ്പോഴാണ് യഥാര്‍ഥ കേഡറ്റാവുന്നതെന്ന ചിന്ത പ്രചോദനമാകണം. ഇപ്പോള്‍ 574 സ്കൂളുകളിലായി, അരലക്ഷത്തോളം കേഡറ്റുകള്‍ സ്റ്റുഡന്‍റ് പോലീസ് പദ്ധതിയിലൂടെ പരിശീലനം...
View details ⇨
Pinarayi Vijayan
03/24/2017 at 12:39. Facebook
എല്ലാതരത്തിലും സമ്പൂര്‍ണമായ വ്യായാമമുറയാണ് യോഗ. ലോകം സ്വീകരിച്ച യോഗയ്ക്ക് ജാതി, മത വ്യത്യാസമില്ല. യോഗ അസോസിയേഷന്‍ ഓഫ് കേരള, യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ഫെഡറേഷന്‍ കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു.

മൊത്തത്തില്‍ ജീവിതത്തിനുതന്നെ...
View details ⇨
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്‍ററി മര്യാദകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ അറിയിക്കാനെത്തിയ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതാണ് ഒടുവിലത്തെ സംഭവം. രാജ്യത്തിന്‍റെ ഫെഡറല്‍
സംവിധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കമാണിത്. എകെജിയുടെ നാല്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ ജന്മനാടായ പെരളശേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ റാലി ഉദ്ഘാടനം...
View details ⇨
കൂത്തുപറമ്പ് വലിയവെളിച്ചം വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ പുതുതായി പണികഴിപ്പിച്ച വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു.

ഏറ്റവും വേഗത്തില്‍ കേരളത്തെ വ്യവസായ രംഗത്ത് ഒന്നാമതെത്തിക്കാനുതകുന്ന നയം അംഗീകരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വ്യവസായസംരംഭങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ഏതെങ്കിലും ഒരു സ്ഥാപനം തൊഴിലാളിപ്രശ്‌നം കാരണം അടച്ചിടേണ്ട...
View details ⇨
സ്വരാജ് ട്രോഫി നേടിയ എടക്കാട് ബ്ലോക്ക് പഞ്ചായത്തിനും ചെമ്പിലോട് ഗ്രാമ പഞ്ചായത്തിനുമുള്ള പൗരസ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തെ ജനങ്ങളില്‍ ആഴ്ന്നിറങ്ങിയ സംസ്‌കാരമാക്കി മാറ്റിയത് ജനകീയാസൂത്രണമാണ്.
അധികാര വികേന്ദ്രീകരണത്തില്‍ രാജ്യത്ത് മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വേറിട്ട ഒട്ടേറെ സവിശേഷതകളും അനുഭവവും നമുക്കുണ്ട്. അതുകൊണ്ട് രാജ്യത്തെ തന്നെ...
View details ⇨
ഇന്ന് ലോക ജലദിനമാണ്. ജീവന്റെ നിലനില്പിന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ജലം. എന്നാൽ അതിന്റെ അമൂല്യത നമുക്ക് ബോധ്യപ്പെട്ടു തുടങ്ങുന്നത് ശുദ്ധജലം ദുർലഭമാകുന്ന ഈ കാലഘട്ടത്തിലാണെന്നു മാത്രം. ഇസ്മയിൽ സെരഗൾഡിൻ 1995 ൽ പ്രവചിച്ചു. "ഈ നൂറ്റാണ്ടിലെ യുദ്ധം എണ്ണയ്‌ക്കു വേണ്ടിയാണെങ്കിൽ അടുത്ത നൂറ്റാണ്ടിലെ യുദ്ധം ജലത്തിനു വേണ്ടിയായിരിക്കും." ആഫ്രിക്കയിൽ പലയിടങ്ങളിലും ഈ പ്രവചനം സത്യമായി വരുന്നതും നമ്മൾ കണ്ടു.

ഈ...
View details ⇨
ബ്രിഗേഡിയര്‍ അതുല്യ സോകാലങ്കിയുടെ നേതൃത്വത്തില്‍ എക്കണോമിക്‍ സെക്യൂരിറ്റി സ്റ്റഡി ടൂറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ആതിഥ്യം സ്വീകരിച്ചു കേരളത്തിലെത്തിയ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പതിനഞ്ചംഗ സംഘവുമായി കൂടിക്കാഴ്ച നടത്തി.
Interacted with Zhao Yueu, Vice-Chairman of the China India Education Technology Alliance, along with Zack Shengzhi and Sathiyamoorthy, officials of the China India Business Council.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായ നിയമ നിര്‍മ്മാണം കൊണ്ടുവരും. 2017-18 വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നും (നീറ്റ്) മാത്രമേ പ്രവേശനം നടത്താന്‍...
View details ⇨
മണിപ്പുരിൽ അഫ്സ്പ നിയമത്തിനെതിരെ 16 വർഷം നീണ്ട സമര പോരാട്ടം നയിച്ച ഇറോം ശർമിളയുമായി കൂടിക്കാഴ്ച നടത്തി. അവരുടെ പോരാട്ടത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാവുമെന്ന് ഉറപ്പു നൽകി.
തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം ഹൈദരാബാദ് കണ്ട ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നാണ് സി പി ഐ എം നേതൃത്വത്തിൽ സരൂർ നഗർ ഗ്രൗണ്ടിൽ നടന്ന മഹാജന പദയാത്രാ സമാപന റാലി.തെലങ്കാനയുടെ സമര പാരമ്പര്യവും അവകാശബോധവും ഉയർത്തിപ്പിടിച്ച മഹാസംഗമത്തിൽ പങ്കെടുക്കാനായത് ആവേശകരമായ അനുഭവമാണ്.
വർഗീയ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന യോഗി ആദിത്യനാഥ് ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടിരിക്കുന്നു. വർഗീയ കലാപങ്ങളുടെയും, അസഹിഷ്ണുതയുടെയും, വെറുപ്പിന്റെയും പ്രതീകമായിരുന്നു യോഗി ആദിത്യനാഥ് എന്നും. അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവശേഷിക്കുന്ന മത സൗഹാർദത്തെ തകർക്കാൻ സാധിക്കുന്നതാണ്. 2007 ൽ വർഗീയ കലാപങ്ങളുടെ ഒരു നിരയ്ക്ക്...
View details ⇨
മഹാജന പദയാത്രയുടെ സമാപന റാലി..
ഹൈദരാബാദിൽ മലയാളി സമൂഹം നൽകിയ സ്വീകരണം ആവേശകരമാണ്.
എറണാകുളത്തെ ചൂര്‍ണിക്കര പഞ്ചായത്തില്‍ മുട്ടം മെട്രോ റെയില്‍ യാര്‍ഡിന് സമീപമുള്ള 15 ഏക്കര്‍ വരുന്ന ചവര്‍പാട ശേഖരം നൂറു മേനി വിളയുന്ന നെല്‍വയലായി മാറി. ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലമാണ് പൊന്നിന്‍ കതിര്‍പ്പാടമായത്. നാല് മാസം മുമ്പായിരുന്നു ഞാറു നടല്‍.

കൊയ്‌തെടുത്ത 42 ടണ്‍ നെല്ല് മില്ലില്‍ കുത്തിയെടുത്തപ്പോള്‍ ലഭിച്ചത് 26 ടണ്‍ അരി. സബ്‌സിഡി നിരക്കില്‍ ഈ അരി പഞ്ചായത്ത്...
View details ⇨
സേവനതല്‍പ്പരതയോടെയുള്ള പൊതുപ്രവര്‍ത്തനത്തിന് മാതൃകയാണ് തൊഴിലാളി യൂണിയന്‍ നേതാവും എം.എല്‍.എയുമായിരുന്ന എം.കെ. രാഘവന്റെ ജീവിതം. സമ്പത്ത് കുന്നുകൂട്ടി പൊതുപ്രവര്‍ത്തനത്തിന് അപമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല രാഘവന്‍ വക്കീല്‍. ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ചതു കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം ഇന്നും ജനമനസുകളില്‍ തെളിമയോടെ നില്‍ക്കുന്നത്.
എം.കെ. രാഘവന്‍ വക്കീലിന്റെ...
View details ⇨
Spoke about Janamaithri Suraksha Project (JMSP), the first fully government sponsored Community Policing Project in India, at the National Conclave on Community Policing 2017 being organised by the Kerala Police.

JMSP of Kerala was launched following the Justice K T Thomas Commission report, way back in the year 2007 during the term of previous LDF government. The project which began its...
View details ⇨